തൊടുപുഴ: ഇന്ധന വില 100 കടന്നതിൽ പ്രതിഷേധിച്ച് ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ആഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം. ഹാജറ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഷാമോൻ ലൂക്ക്, ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, കെ. ബിനുമോൻ, സ്റ്റാൻലി ജോൺ, നീന ഭാസ്‌കരൻ, ടി.ജി. രാജീവ്, ജോബി ജേക്കബ്, കെ.എസ്. ജാഫർഖാൻ, പി.എം. റഫീഖ്, പി. പുഷ്പരാജ്,​ സജിമോൻ ടി. മാത്യു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇടുക്കിയിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജി. ഷിബു, ഏരിയാ സെക്രട്ടറി ഡി. ഷാജു, ബിനോജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കട്ടപ്പനയിൽ എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് മഞ്ജുഷേൻകുമാർ,​ സിബിച്ചൻ പി.ബി, സിബി പി.ജെ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഉടുമ്പൻചോലയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ കെ.സി. സജീവൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. സുരേഷ്, ഏരിയാ സെക്രട്ടറി കെ. മുരളി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ദേവികുളത്ത് എൻ.ജി.ഒ യൂണിയൻ സെക്രട്ടറി എം. രവികുമാർ,​ പി.കെ. ശിവാനന്ദൻ, എം.ബി. ബിജു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. അടിമാലിയിൽ എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി എം.എം. ബിജു, ഗംഗാധരൻ (കെ.എസ്.ടി.എ) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പീരുമേട് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജീവ് ജോൺ, ഏരിയാ സെക്രട്ടറി കെ. സുരേഷ് കുമാർ, എൽ. ശംഖിലി, രതീഷ്‌കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കുമളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം.ആർ. രജനി,​ ഏരിയാ സെക്രട്ടറി ആർ. ബിനുക്കുട്ടൻ, എസ്. മഹേഷ്, എ. അനൂപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.