കുടയത്തൂർ: യുവമോർച്ച ഇടുക്കി മണ്ഡലം കമ്മിറ്റി നടത്തുന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുടയത്തൂർ, അറക്കുളം പഞ്ചായത്തിലെ നിരവധി യുവമോർച്ച പ്രവർത്തകർ വിവാഹത്തിൽ സ്ത്രീധനം വാങ്ങുകയോ, നൽകുകയോ, അതിനു കൂട്ടുനിക്കുകയോ ചെയ്യില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തു. സ്ത്രീധനത്തിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ വ്യാപകമായ ബോധവത്കരണ പരിപാടികളാണ് നടന്നു വരുന്നത്. കുടയത്തൂരിൽ നടന്ന പരിപാടിയ്ക്ക് യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത്, സെക്രട്ടറി വിഷ്ണു കെ.എ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഹരിദത്ത്, ജനറൽ സെക്രട്ടറി വൈശാഖ് പി.എസ്, സെക്രട്ടറി അലേഖ് ശ്രീരാജ്, വൈസ് പ്രസിഡന്റ് രാഹുൽ പ്രസാദ് എന്നിവർ നേതൃത്വം നൽകി.