newman
ന്യൂമാൻ കോളേജ് 201920 വർഷത്തെ കലാലയ മാഗസിൻ 'ഹാഷ്ടാഗ് ' പ്രകാശനം മുൻ എം. ജി യൂണിവേഴ്‌സിറ്റി വൈസ്ചാൻസിലർ ഡോ. സിറിയക് തോമസ് കോളേജ് മാനേജർ റവ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിലിന് നൽകി നിർവ്വഹിക്കുന്നു

തൊടുപുഴ: ന്യൂമാൻ കോളേജ് 2019- 20 വർഷത്തെ കലാലയ മാഗസിൻ 'ഹാഷ്ടാഗ്' പുറത്തിറക്കി. ന്യൂനപക്ഷ കമ്മിഷൻ അംഗവും മുൻ എം.ജി സർവകലാശാല വൈസ്ചാൻസിലറുമായ ഡോ. സിറിയക് തോമസ് കോളേജ് മാനേജർ റവ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിലിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, മാഗസിൻ എഡിറ്റർ മിഥിലാജ് പി.എസ്. സംസാരിച്ചു. മാഗസിൻ ഡിജിറ്റൽ കോപ്പിയും ലഭ്യമാണ്.