നെടുങ്കണ്ടം: അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ 23കാരിയായ യുവതി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവതി കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ എത്തിയത്. യുവതിയെ സ്വന്തം വീട്ടിൽ നിർത്തി ഭർത്താവ് മടങ്ങിയതിന് പിന്നാലെയാണ് സഹപാഠിയും അയൽവാസിയുമായ കാമുകനൊപ്പം യുവതി പോയത്.