lahari

തൊടുപുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിച്ച് എക്സൈസ് വകുപ്പ് കുടുംബജ്വാല തെളിയിച്ചു.എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ ഇടുക്കിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമായ മയക്കുമരുന്നുകളെകുറിച്ചുള്ള വസ്തുതകൾകൈമാറുകയും ജീവിതങ്ങളെ കരകയറ്റുക എന്ന ആശയത്തിലൂന്നി സ്‌കൂളുകളിലും കോളേജുകളിലും,ലൈബ്രറികളിലും അറിയിപ്പു നൽകി.ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുവാനായി ഓഫീസ് ജ്വാല എന്ന പേരിൽ ഇടുക്കി ഡിവിഷനിലെ എല്ലാ ഓഫീസിലും ജ്വാല തെളിയിച്ചു. ഓഫീസ്ജ്വാല ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ . ജി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സ്‌കൂളുകളിലും,കോളേജുകളിലും വെബിനാർ, ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ വീഡിയോ പ്രദർശനം,പോസ്റ്റർ ഡിസൈനിംഗ് എന്നിവയും നടത്തി

.