raja
കെ ജി ഓ എ, മുപ്പത്തിഒൻപതാമത് ഇടുക്കി ജില്ലാ സമ്മേളനം ഓൺലൈനായി അഡ്വ.എ രാജ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ മുൻപോട്ടു വച്ചിട്ടുള്ള ജനപക്ഷ ബദൽ നയങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ജീവനക്കാർ മുന്നോട്ടുവരണമെന്ന് കെ. ജി.ഓ.എ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.കേന്ദ്ര ഗവൺമെന്റ് സിവിൽ സർവീസിനെ ചുരുക്കി കൊണ്ട് സാമൂഹ്യക്ഷേമ പദ്ധതികളിൽ നിന്നും പിന്നോട്ടുപോകുമ്പോൾകേരളത്തിലെ സിവിൽ സർവീസിനെ വിപുലീകരിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തെ സമ്മേളനം സ്വാഗതം ചെയ്തു. തൊടുപുഴ ഗായത്രി ഹാളിൽ വച്ച് ഓൺലൈനായിചേർന്ന് സമ്മേളനം . അഡ്വ എ.രാജ എം എൽ എ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി എ. ബിന്ദു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എസ്. സുമ, എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജയൻ.പി.വിജയൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ.പ്രവീൺ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ രഞ്ജു മാണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ അമ്മു ചന്ദ്രൻ ( തൊടുപുഴ) ശ്രീജിത്ത് പണിക്കർ (ഇടുക്കി ) ആർ. എൻ. വൈശാഖൻ (ദേവികുളം) സി. ദീപ ( മുട്ടം) പി. മനേഷ് ( പീരുമേട്) സനൂപ് കുമാർ ( ഉടുമ്പൻചോല ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംഘടനാ പ്രമേയങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ അൻസൽ അലോഷ്യസ് ( തൊടുപുഴ) വി എം അനിൽ കുമാർ ( ഇടുക്കി ) മുഹമ്മദ് റഫീഖ്( മുട്ടം ) അനുപമ വി. എൽ ( പീരുമേട് ) മെർലിൻ മാർക്കോസ് (ദേവികുളം) പി.എൻ സുമേഷ്( ഉടുമ്പൻചോല ) എന്നിവർ പങ്കെടുത്തു. ഉദ്ഘാടനസമ്മേളനത്തിൽ ആർ ബിനു അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറിറോബിൻസൺ പി.ജോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി കെ. സതീഷ് കുമാർ നന്ദിയും പറഞ്ഞു. എഫ്. എസ്.ഇ. ടി.ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, സംസ്ഥാനസെക്രട്ടറി,ഡോ കെ.കെ ഷാജി എന്നിവർ സംസാരിച്ചു.