വെള്ളത്തൂവൽ:കെ. ആർ ഗൗരിയമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ജെ.എസ്.എസ് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്കുളം ലിറ്റിൽ ഫ്‌ളവർ മെഴ്‌സി ഹോമിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി .ജയൻ മെഴ്‌സി ഹോം
ഡയറക്ടർ മാത്യു മാനുവേലിന് ഭക്ഷ്യധന്യങ്ങൾ കൈമാറി .സണ്ണി തയ്യിൽസാബു കൊണ്ടൂർ, എബിൻ ജോർജ് ,ഉണ്ണികൃഷ്ണൻ മാതൃമല, സി.കെ കുര്യൻ, എം.കെ രാജൻ, തങ്കപ്പൻ പുതുശ്ശേരി എന്നിവർ പങ്കെടുത്തു.