വെള്ളത്തൂവൽ : കോൺഗ്രസ് (ഐ) വെള്ളത്തൂവൽ പത്താം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ 50 വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് ഉൾപ്പടെ പഠനോപകരണങ്ങളും ഏതാനും വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ് ഇ .കെ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി എ.എൻ സജികുമാർ പഞ്ചായത്ത് മെമ്പർ അനില സനൽ എന്നിവർ പഠനോപകരണങ്ങൾ വിതരണം നടത്തി റോയി ജോൺ, ബാബു ലാൽ, ബിന്ദു രാജേഷ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.