മുട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റ ഭാഗമായി കത്തോലിക്കാ കോൺഗ്രസ്‌ പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗിരി മുട്ടം യൂണിറ്റിന് നൽകുന്ന പൾസ് ഓക്സി മീറ്റർ ഡയറക്ടർ :ഫാ:ജോൺ പാളിത്തോട്ടം യൂണിറ്റ് പ്രസിഡന്റ്‌ ജോസ് മറ്റത്തിലാനിക്കലിന് കൈമാറി. തുടങ്ങനാട് ഫൊറോന പ്രസിഡന്റ്‌ ജിസ്‌മോൻ നെല്ലംകുഴിയിൽ, രൂപത സെക്രട്ടറി ഫ്രാൻസിസ് കരിമ്പാനി, സിബിഗിരി യൂണിറ്റ് സെക്രട്ടറി സിജു അരിമറ്റത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് കുന്നംകോട്ട്, ബേബി വരിക്കമാക്കൽ, ടോമി മ്ലാക്കുഴിയിൽ, ജെയിംസ് പുതുപ്പറമ്പിൽ, ജോർജ് മ്ലാക്കുഴിയിൽ, ബിനോ പുലിക്കുന്നേൽ എന്നിവർ പങ്കെടുത്തു.