തൊടുപുഴ: കുടയത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം വളർത്തുമൃഗ കർഷകമാർക്കറ്റ് ആരംഭിക്കുന്നു. കർഷകർ വിൽക്കാൻ ഉദ്ദേശിക്കുന്ന പശു, ആട്, എരുമ തുടങ്ങിയ എല്ലാ വളർത്തുമൃഗങ്ങളുടെയും വിശദാംശങ്ങൾ സംഘത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിടുകയോ നേരിട്ട് ഫോൺ നമ്പർ, വില, ഫോട്ടോ എന്നിവസഹിതം സംഘത്തിൽ അറിയിക്കുകയോ ചെയ്യണം. വളർത്തുമൃഗങ്ങളെ വാങ്ങാൻ താത്പര്യമുള്ളവർ ആ വിവരം വാട്‌സ്ആപ്പിലൂടെയോ നേരിട്ടോ അറിയിക്കണം. വിൽക്കുന്നവരെയും വാങ്ങുന്നവരെയും ആവശ്യമനുസരിച്ച് രണ്ടു പേർക്കും സ്വീകാര്യമായ വിലയ്ക്ക് വളർത്തുമൃഗങ്ങളെ വിൽക്കാനും വാങ്ങാനും കുടയത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം സഹായിക്കും. സെപ്തംബർ മുതൽ ആഴ്ചയിൽ ഒരു ദിവസം ആഴ്ച ചന്ത ആരംഭിക്കും. ഇതിലൂടെ കർഷകർക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവന്ന് വിൽക്കുകയും വാങ്ങുകയും ചെയ്യാമെന്ന് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ഡോ. കെ. സോമൻ പറഞ്ഞു.