കുടയത്തൂർ: സേവാഭാരതിയുടെ നേതൃത്വത്തിൽ കുടയത്തൂർ ഗവ: ഹൈസ്കൂൾ പരിസരത്തെ കാട് വെട്ടി തെളിച്ച് വൃത്തിയാക്കി.സ്കൂൾ പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി സ്കൂളിൻ്റെ പരിസരം കാട്കയറിയ അവസ്ഥയിലായിരുന്നു. സ്കൂളിന്റെ കൽപടവുകളും പരിസരങ്ങളും വൃത്തിയാക്കാൻ സേവാഭാരതി പ്രവർത്തകരായ കെ.യു.ബിജു, പി.പി.ശ്രീരാജ്, കെ.യു.സിജു, വൈശാഖ്.പി.എസ്, രാജേഷ് വി.ആർ,പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സുധാകരൻ, ഷീബാ ചന്ദ്രശേഖരപിള്ള എന്നിവർ നേതൃത്വം നൽകി.