തൊടുപുഴ: നഗരസഭ മൂന്നാം വാർഡിൽ (സേവാഗ്രാം) വാർഡ് കേന്ദ്രം ആരംഭിച്ചു. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ ഗാർഡിയൻ കൺട്രോൾസ് റോഡിന് സമീപം ആരംഭിച്ച ആഫീസിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരിം, കൗൺസിലർമാരായ നിധി മനോജ്, രാജി അജേഷ്, സജ്മി ഷിംനാസ്, ജിഷ ബിനു തുടങ്ങിയവരും മുൻ കൗൺസിലർമാരും പങ്കെടുത്തിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി മൊബൈൽ ഫോൺ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. നഗരസഭയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഈ ആഫീസിൽ നൽകും. ആഫീസ് സമയം രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ആയിരിക്കും.