ചെറുതോണി : ഇടുക്കി ലയൺസ് ക്ലബ്ബ് സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി അത്താവുദ്ദീൻ നിർവ്വഹിച്ചു. പ്രളയാന്തരം വീട് നഷ്ടപ്പെട്ട പന്ത്രണ്ട് കുടുംബങ്ങൾക്കാണ് ലയൺസ് ഡിസ്ട്രിക്ട് മുഖേന വീടുകൾ നിർമ്മിച്ചു നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് വാഴത്തോപ്പ് പഞ്ചായത്തിലെ താന്നിക്കണ്ടം സ്വദേശിക്ക് വീട് നൽകിയത്.
500 ചതുരശ്രയടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ വീടിന് രണ്ട് ബെഡ്‌റൂം, സിറ്റൗട്ട്, ഹാൾ, കിച്ചൺ, എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് -പ്ലംബിംഗ് -ടൈലിംഗ് ജോലികൾ പൂർത്തിയാക്കി വാസയോഗ്യമാക്കിയാണ് വീട് കൈമാറിയത്.
ഇടുക്കി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ട്രഷറർ ഷൈൻകുമാർ, സെക്രട്ടറി ജയേഷ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ രാജൻ നമ്പൂതിരി, റീജിയണൽ ചെയർമാൻ ഷൈനു സുകുമാരൻ, ഇടുക്കി ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ജെയ്ൻ അഗസ്റ്റിൻ, ബാബു ജോസഫ്, ഡോ.സിബി ജോർജ്ജ്, കെ.എ ജോൺ, ജോസ് കുഴികണ്ടം, ആർ. ജവഹർ, മനോജ് സ്‌കറിയ, പി.ജെ ജോസഫ് എന്നിവർ സംസാരിച്ചു.