ചെറുതോണി: രാജ്യത്ത് ബിജെപിയും സംഘപരിവാറും നടത്തുന്ന വർഗീയ പ്രീണന നയങ്ങൾക്കെതിരെ മതനിരപേക്ഷ കക്ഷികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. പെട്രോൾ വില ദിനംപ്രതി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ധാരാളം നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ നിന്നും രാജിവെച്ച് എൻ.സി.പി യിൽ ചേർന്നുവെന്നും ഈ പാർട്ടിയുടെ പ്രസക്തി വർദ്ധിപ്പിച്ചതായും കോൺഗ്രസ് പുനസംഘടന പൂർത്തിയാകുമ്പോൾ കൂടുതൽനേതാക്കളുടെ ഒഴുക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻവഴി എൻ.സി.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനവൈസ് പ്രസിഡന്റുമാരായ പി കെ രാജൻ മാസ്റ്റർ, പി എം സുരേഷ് ബാബു, ലതികാ സുഭാഷ്, ജനറൽ സെക്രട്ടറിമാരായ കെ.പി രാജൻ, സുബാഷ് പുഞ്ചക്കോട്ടിൽ, എം ആലിക്കോ, വി.ജി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു