തൊടുപുഴ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയ ഈ-ലോക് അദാലത്ത് ജൂലായ് 10ന് നടക്കും. ഇതിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ, ഇടുക്കി,കട്ടപ്പന,പീരുമേട്, ദേവികുളം എന്നീ കോടതി കേന്ദ്രങ്ങളിൽ ഇ-ലോക് അദാലത്ത് സംഘടിപ്പിക്കും.വിവിധ കോടതികളുടെ പരിഗണനയിൽ ഇരിക്കുന്നതും അല്ലാത്തതുമായ സിവിൽ-ക്രിമിനൽ വാഹന അപകട ഇൻഷുറൻസ്, കുടുംബത്തർക്കം,റവന്യൂ റിക്കവറി തുടങ്ങിയവ പരിഗണിക്കും. അദാലത്തിൽ പരിഗണിച്ചിട്ടുള്ള കേസിലെ കക്ഷികളെ ഓൺലൈൻ മാർഗ്ഗം ബന്ധപ്പെടുകയും കേസ് പരിഗണിക്കുകയും ചെയ്യും എന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ മുഹമ്മദ് വസിം,സെക്രട്ടറിയും സബ്ജഡ്ജുമായ സിറാജുദ്ദീൻ പി എ എന്നിവർ അറിയിച്ചു.