ഇടുക്കി :ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത എമർജൻസി റെസ്‌പോണ്‌സ് ടീം അംഗങ്ങൾക്ക് ഏകദിന ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചു. ദുരന്ത നിവാരണ രംഗത്ത് പരിശീലനം സിദ്ധിച്ചവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കിലയും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും ജില്ലാ പ്ലാനിംഗ് ആഫീസും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ആഫീസർഡോ. സാബു വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ഷാഹുൽ ഹമീദ് ആമുഖാവതരണം നടത്തി. പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ്, തിരച്ചിൽരക്ഷാ പ്രവർത്തനംഒഴിപ്പിക്കൽ, ക്യാമ്പ് പരിപാലനം എന്നീ വിഷയങ്ങളിൽ ഡോ. ഖയസ്, (അസി.നോഡൽ ആഫീസർ, ആർദ്രം മിഷൻ) രാജീവ് ടി. ആർ (ഹസാർഡ് അനലിസ്റ്റ്), എം.ജി രാജേഷ് (റീജിയണൽ ഫയർ ആഫീസർ),ബേസിൽ വർക്കി (ദുരന്ത നിവാരണ പ്ലാൻകോർഡിനേറ്റർ, വയനാട്) എന്നിവർ ക്ലാസ്സുകൾ നയിച്ചു. ദുരന്തമേഖലകളിൽ ആദ്യമെത്തുന്നവർ എന്ന നിലയിൽ ടീം അംഗങ്ങൾ കൈക്കൊളേളണ്ട മുന്നൊരുക്കങ്ങൾ, ഔദ്യോഗിക മുന്നറിയിപ്പ് ലഭിക്കുന്നതിന് ആശ്രയിക്കേണ്ട വെബ് സൈറ്റുകൾ, രക്ഷാ പ്രവർത്തനങ്ങളിലും തിരച്ചിൽ, ഒഴിപ്പിക്കൽ നടപടികളിലും പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ, ക്യാമ്പ് പരിപാലനത്തിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ലാസ്സും സംശയ നിവാരണവും നടന്നു. അപകട സാഹചര്യങ്ങളിൽ പ്രാഥമിക ശുശ്രൂഷയും സി.പി.ആറും നൽകുന്നതിനുളള പ്രത്യേക ഡെമോൺസ്‌ടേഷനും ഉൾപ്പെടുത്തിയിരുന്നു. അഷ്ഹർ ജബ്ബാർ (ജില്ലാ ദുരന്ത നിവാരണ പദ്ധതികോർഡിനേറ്റർ)മോഡറേറ്റ് ചെയ്ത പരിശീലന പരിപാടിക്ക് ആർ.ജി.എസ്.എകോർഡിനേറ്റർ അൽഫോൻസ ജോൺ നന്ദി പറഞ്ഞു.