വണ്ണപ്പുറം: അറുപത്തഞ്ച്കാരനെ വിവാഹം കഴിപ്പിക്കാം എന്ന് മോഹിപ്പിച്ച് പണം തട്ടിയതായി പരാതി.വിഭാര്യനായ അറുപത്തിയഞ്ച്കാരനെവിവാഹം കഴിപ്പിക്കാം എന്ന് വാഗ്ദാനം നൽകി വണ്ണപ്പുറംകാരനായ ബ്രോക്കർ മൂവാറ്റുപുഴ ബസ്റ്റാന്റിൽ വച്ച് സിന്ധു എന്ന സ്ത്രിയെ പരിചയപ്പെടുത്തി. വിവാഹ നിശ്ചയത്തിന്റ ഭാഗമായി രണ്ടു ഗ്രാമിന്റെ സ്വർണ്ണമോതിരവും പിന്നീട് സിന്ധുവിന് ചികിത്സക്കായി 8000 രൂപയും വാങ്ങി. എന്നാൽ വിവാഹം നടത്തിത്തരുന്നതിന് 30000 രൂപ കൂടി നല്കണമെന്ന് അവശ്യപ്പെട്ടതോടെ കബളിപ്പിക്കപ്പെടുകയാണെന്ന് പരാതിക്കാരന് ബോദ്ധ്യമായി. ഇതോടെ പണം നൽകി വിവാഹം വേണ്ടെന്നും താൻ നൽകിയ പണവും സ്വർണ്ണവും തിരികെക്കിട്ടണമെന്നും പരാതിക്കാരൻ അവശ്യപ്പെട്ടു.ഇത് ബ്രോക്കറും കൂട്ടരും സമ്മതിക്കാത്തതിനെ തുടർന്നാണ് കളിയാർ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് എതിർകക്ഷികളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചു