മുട്ടം: കോടതി റൂട്ടിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വിജിലൻസ് ഓഫീസിന് സമീപം പാലത്തിനോട് ചേർന്നുള്ള ഭാഗത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഒരു വർഷത്തോളമായി ഈ അവസ്ഥയാണ്. ജില്ലാ കോടതി, ഗവണ്മെന്റ് പൊളി ടെക്നിക്ക് കോളേജ്, ഐ എച്ച് ആർ ഡി സ്കൂൾ -കോളേജ്, വ്യവസായ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പായതിനാൽ ദിവസവും വെള്ളം പാഴായി വൻ സമ്പത്തിക നഷ്ടമാണ് വാട്ടർ അതോറിറ്റിക്കുണ്ടാവുന്നത്.ഇത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികൾ ആയില്ലന്ന് പ്രദേശവാസികൾ പറഞ്ഞു.