തൊടുപുഴ:കൊവിഡ് എന്ന മഹാമാരിമൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാധാരണക്കാർക്ക് കൈത്താങ്ങായി ഗുരു കാരുണ്യം ഏകോപനസമിതി 301 കിറ്റുകൾ വിതരണം ചെയ്യും. തൊടുപുഴയിലെ സുമനസുകളായ വ്യക്തിത്യങ്ങൾ സ്‌പോൺസർ ചെയ്തിരിക്കുന്ന കിറ്റുകൾ അരിയും പയർവർഗ്ഗങ്ങളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടുന്നതാണ് തൊടുപുഴ യൂണിയനു കീഴിലുള്ള 46 ശാഖകൾ നിശ്ചയിചിട്ടുള്ള അർഹരായവർക്ക് ശാഖാ ഭാരവാഹികൾ വഴി അതാതു ശാഖകളിൽ വിതരണം ചെയ്യും
ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗുരുദേവ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക്ഒന്നിന്
കലൂർക്കാട് ശാഖാ പ്രസിഡണ്ട് വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും
46 ശാഖകളിലേയും കിറ്റുകൾ അതാത് ശാഖാ ഭാരവാഹികൾ യൂണിയൻ ചെയർമാനിൽ നിന്ന് സ്വീകരിക്കും .യൂണിയൻ കൺവീനർ വി ജയേഷ്,
വൈസ് ചെയർമാൻ ഡോ.കെ സോമൻ, ബോർഡ് അംഗങ്ങളായ ഷാജി കല്ലാറ, വൈക്കം ബന്നി ശാന്തി ,എസ്.എൻ.ഡി.പിയോഗം വിദ്യാഭ്യാസ സെക്രട്ടറിസി.പി സുദർശനൻ എന്നിവർ ആശംസകളറിയിക്കും.കലൂർ ശാഖാ പ്രസിഡന്റ് മനോജ് സ്വാഗതവും വെങ്ങല്ലൂർ ശാഖാ പ്രസിഡന്റ് അശോക് രാജ്കൃനന്ദിയും പറയും