ചെറുതോണി: ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ പഴയരിക്കണ്ടം, തട്ടേക്കല്ലിൽ അറവുശാലാ മാലിന്യങ്ങൾ റോഡിൽ തള്ളി. രാത്രികാലങ്ങളിൽ ആലപ്പുഴ മധുര സംസ്ഥാന പാതയോരത്ത് മാലിന്യ നിക്ഷേപം നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം രാത്രി ദുർഗന്ധം വമിക്കുന്ന അറവ് മാലിന്യമാണ് റോഡിൽ തള്ളിയത്. മാലിന്യം തള്ളിയ സമീപ പ്രദേശങ്ങളിലെ വീടുകളിലുള്ളവർ മുക്ക് പൊത്തി കഴിയേണ്ട അവസ്ഥയിലാണ്. റോഡിൽ തള്ളിയ മാലിന്യത്തിലൂടെ വാഹനം കയറിയിറങ്ങി കാൽനടയാത്ര പോലും ദുരിതമായിരിക്കുകയാണ്. അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഫാമുകൾ കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലുണ്ട് ഇവിടെയ്ക്ക് എറണാകുളം, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഭാഗത്തുനിന്ന് തിറ്റയുമായി രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങളിൽ നിന്നുമാണ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നതെന്നും ആരോപണമുണ്ട്. രാത്രി കാലങ്ങളിൽ റോഡരുകിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടു പിടിക്കാൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു.