mannidichil

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡിൽക്കൂടി കടന്നു പോകുന്ന ചുരുളി, മുസ്ലിം പള്ളി, എടയ്ക്കാട് റോഡ് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. ഇതൊടെ അമ്പതോളം കുടുബങ്ങളുടെ ഏക സഞ്ചാര മാർഗവും പ്രതിസന്ധിയിലായി. നിരവധി കുടുബങ്ങൾക്ക് പുറം ലോകവുമായ് ബന്ധപ്പെടാനുള്ള ഏക സഞ്ചാര മാർഗമായ റോഡ് ഏതു നിമിഷവും ഇടിഞ്ഞ് പുഴയിൽ പതിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന് സംരക്ഷണഭിത്തി നിർമ്മിക്കണമെങ്കിൽ ലക്ഷങ്ങളുടെ നിർമ്മാണ ചിലവ് വേണ്ടിവരും. പഞ്ചായത്തിന് ഒരു വാർഡിലേയ്ക്ക് ചിലവഴിക്കുവാനുള്ള തുകയ്ക്ക് പരിമിതികളുണ്ട്. ജലസേചന മന്ത്രി റോഷി അഗസ്റ്റിന് ഇത്സംബന്ധിച്ച്പ രാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.