ചെറുതോണി : കെ.എസ്.യു. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതികാത്മക പരീക്ഷ നടത്തി പ്രതിഷേധിച്ചു. കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.വി അരവിന്ദ്, റോബിൻ ജോർജ്, അബിൻസ് ജോയ്, ആൽബറ്റ്, നന്ദു സാബു എന്നിവർ നേതൃത്വം നൽകി.