വണ്ടമറ്റം: തേങ്ങയിടുന്നതിനിടെ കടന്നൽകുത്തേറ്റ് തൊഴിലാളി മരിച്ചു. വണ്ടമറ്റം കാഞ്ഞിരത്തിങ്കൽ ബേബി ജോണാണ് (61) മരിച്ചത്. ഇന്നലെ രാവിലെ ചീനിക്കുഴിയിൽ കുന്നുമ്മേൽ ജേക്കബിന്റെ പുരയിടത്തിൽ തേങ്ങയിടുന്നതിനിടയിൽ കടന്നൽക്കൂട്ടിൽ തേങ്ങ വീഴുകയായിരുന്നു. ബേബി ജോണിനും സ്ഥലമുടമ ജേക്കബിനും കുത്തേറ്റു. കടന്നലിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബേബി ജോണിനെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സംസ്‌കാരം ഇന്ന് 12ന് മഞ്ചിക്കല്ല് മാർ ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ ആലീസ് ചെപ്പുകുളം വേങ്ങച്ചുവട്ടിൽ കുടുംബാംഗം. മക്കൾ: ആൽബിൻ, അനുമോൾ. മരുമക്കൾ: ജിനു, ലിന്റു.