മൂലമറ്റം: നിക്ഷേപകരെ കബളിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന്സ്വകാര്യ പണമിടപാട് സ്ഥാപനം പൊലീസ് അടച്ചു പൂട്ടി. മൂലമറ്റത്ത് ഒരു വർഷത്തിലേറെക്കാലമായി പ്രവർത്തിച്ചുവരുന്ന ക്രിസ്റ്റൽ ഗ്രൂപ്പ് എന്ന സ്ഥാപന നടത്തിപ്പുകാർ നിക്ഷേപകരെ പറ്റിച്ചു കടന്ന് കളഞ്ഞു എന്ന പരാതിയെ തുടർന്നാണ് അടച്ച് പൂട്ടിയത്. അമല വി സെബാസ്റ്റ്യൻ ഉൾപ്പെടെ അഞ്ചു പേരാണ് ഇത് സംബന്ധിച്ചു പരാതിനൽകിയത്. ഇവർക്ക് പത്തുലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി.വണ്ണപ്പുറം നിവാസിയായ അഭിജിത്.എസ് നായർ , സജിത് ,വിനീത് വിനോദ് ജയകൃഷ്ണൻ, എന്നിവരാണ് പ്രതികൾ. നിക്ഷേപമായും ചിട്ടി യായും വൻതുക സമാഹരിച്ചതായാണ് പോലീസ് നിഗമനം. മൂലമറ്റത്ത് നിന്ന് മാത്രം ഒരു കോടിയിലേറെ രൂപനിക്ഷേപമായി സമാഹരിച്ചിട്ടുണ്ടെന്നാണ് അറിവ്.ഒരുലക്ഷം രൂപയ്ക്ക് മാസം 4000 മുതൽ 8000 രൂപവരെയാണ് പലിശ വാഗ്ദാനം നൽകിയിരുന്നത്. ജോലിക്കു നിയോഗിച്ചിരുന്നവർ ഫീൽഡ് പ്രവർത്തനം വഴി നിക്ഷേപങ്ങൾ സമാഹരിച്ചിട്ടുണ്ട്.ജീവനക്കാർക്ക് ടാർജറ്റ് നൽകിയാണ് വ്യാപകമായി നിക്ഷേപങ്ങൾ ആകർഷിച്ചത്.സംസ്ഥാനത്തിന് പുറത്തും പ്രതികൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയതായും റിപ്പോർട്ട് ഉണ്ട്.കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പ്രാഥമിക വിവരങ്ങൾ മാത്രാമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും അന്വേഷണം പുരോഗമിക്കുന്നതായും തൊടുപുഴ ഡിവൈ എസ് പി ടി. രാജപ്പനും കാഞ്ഞാർ സി ഐ വി കെ ശ്രീജേഷും പറഞ്ഞു.