പീരുമേട്: ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്താനാകാത്ത കുടിയേറ്റഗ്രാമമായ കൊക്കയാർ പഞ്ചായത്തിലെ മുക്കുളം നിവാസികൾക്ക് നെറ്റ് സൗകര്യമൊരുക്കി നൽകി കേരളവിഷൻ. ഇവിടെ നെറ്റ് കിട്ടാനായി വീട്ടുമുറ്റത്തെ പ്ലാവിനെ ആശ്രയിച്ചിരുന്ന കുട്ടികളുടെ കഥ വാർത്തയായിരുന്നു. ഹൈസ്പീഡ് ജിഗാ ഫൈബർ ഇന്റർനെറ്റും ഡിജിറ്റൽ ടി.വിയും ലാന്റ് ഫോൺ സർവ്വീസും ഒന്നിച്ച് 4.5 കിലോമീറ്റർ ഫൈബർ വലിച്ചാണ് നൽകിയത്. സി.ഒ.എ സംസ്ഥാന ട്രഷററും കേരളാ വിഷൻ ഡയറക്ടറുമായ പി.എസ്. സിബി, സി.ഒ.എ ജില്ലാ സെക്രട്ടറി റെജി ബി, ജില്ലാ പ്രസിഡന്റും ദൃശ്യ എം.ഡിയുമായ മുഹമ്മദ് നവാസ്, ദൃശ്യ ചെയർമാൻ അനീഷ് പി.കെ. ഡയറക്ടർമാരായ, ബിനു. വി. കല്ലേപ്പള്ളി, ജോർജ്, ഒ.വി. വർഗീസ്, ജോജി, സി.ഒ.എ മുണ്ടക്കയം മേഖലാ പ്രസിഡന്റ്, അൽഫോൺസ് സെക്രട്ടറി ജയദേവൻ, റിജു അയ്യാവ്, ടെക്‌നിക്കൽ ഹെഡ് ബിറ്റ്‌സൻ എന്നിവരുടെ നേതൃത്വത്തിൽ ദൃശ്യയുടെ പത്തിൽ പരം ടെക്‌നിഷ്യൻമാരും പങ്കെടുത്തു. പഠനത്തിന് സൗകര്യം ഒരുക്കി തന്നവർക്ക് കുട്ടികൾ നന്ദിയും പറഞ്ഞു.