തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 18നും 44 വയസിനും ഇടയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ കൊവിഡ് വാക്‌സിൻ ക്യാമ്പ് നടത്തുന്നു. തൊഴിലുടമകളായ വ്യാപാരികൾ വാക്‌സിനേഷന് അർഹതയുള്ള തൊഴിലാളികളുടെ ലിസ്റ്റ് മുൻകൂട്ടി മർച്ചന്റ്‌സ് അസോസിയേഷൻ ആഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര അറിയിച്ചു. ആഫീസ് നമ്പർ: 8547162286.