തൊടുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി കോലാനി ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച്ച എസ്. എസ്. എൽ. സി, പ്ളസ്ടു, ഉപരിപഠന സാദ്ധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ക്ളാസ് നടക്കും. രാവിലെ പത്ത്മുതൽ നടക്കുന്ന ക്ളാസ് ജെ. സി. ഐ ട്രയിനർ കെ. ആർ. സോമരാജൻ നയിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുകുമാരൻ ഉദ്ഘാടനം നിർവ്വഹിക്കും. ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന ക്ളാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ക്ക് ലിങ്ക് ലഭ്യമാക്കാൻ , 9074684599+914862221254 എന്നീ വാട്സ് ആപ്പ് നമ്പരുകളിലൂടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജനരഞ്ജിനി വായനശാല സെക്രട്ടറി കെ. ബി. സുരേന്ദ്രനാഥ് അറിയിച്ചു.