മുള്ളരിങ്ങാട്: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്നതിനായി കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ ഘടകം മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ജില്ലാ ഘടകത്തിന് വേണ്ടി സെക്രട്ടറി റെജി വർഗീസ് മൊബൈൽ ഫോണുകൾ കൈമാറി. അസോസിയേഷൻ യൂത്ത് വിംഗ് ഭാരവാഹികളായ വിനു മാത്യു, അഖിൽ എസ്, സി. പി. ഐ താലൂക്ക് സെക്രട്ടറി പി. പി. ജോയി എന്നിവർ സംസാരിച്ചു.