ഇടുക്കി: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൗ ആൻഡ് ലൈഫ് മാര്യേജ്‌പോയിന്റിൽ സ്ത്രീധനം വാങ്ങാതെയും കൊടുക്കാതെയും വിവാഹം ചെയ്യാൻ അവസരമൊരുക്കി . നിലവിൽ സ്ത്രീധനമോ ജാതിയോ അനാഥത്വമോ പ്രശ്‌നമില്ലാതെ വിവാഹം കഴിക്കാൻ നിരവധി യുവാക്കളാണ് ഈ സ്ഥാപനത്തിന് കീഴിൽ മുന്നോട്ടുവന്നിരിക്കുന്നത്. ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായാണ് അസോസിയേഷൻ ഈ സ്ഥാപനം തുടങ്ങിയത്. സംസ്ഥാന അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകൾ വഴി എല്ലാ ജില്ലകളിലും സ്ത്രീധനം ആവശ്യമില്ല ചലഞ്ച് പ്രാവർത്തികമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം അിറയിച്ചു. അപേക്ഷകൾ ജൂലായ് 10 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അസോസിയേഷന്റെ ഇ-മെയിലിൽ ലഭിച്ചിരിക്കേതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുംഅസോസിയേഷന്റെ https://pcasak.weebly.com വെബ്‌സൈറ്റ് സന്ദർശിക്കുകയോ ജില്ലാ സെക്രട്ടറി വിജയൻ കെ.ബിയുടെ 9995175900 എന്ന ഫോൺ നമ്പരിൽ വിളിക്കുകയോ ചെയ്യുക.