അറക്കുളം : പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ദിവസം 560 രൂപ) സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ജൂലായ് 7 ഉച്ചകഴിഞ്ഞ് 2 ന് അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത ജി.എൻ.എം, ബി.എസ്.സി നഴ്‌സിംഗ്. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. സമീപപ്രദേശത്തുളളവർക്ക് മുൻഗണന