തൊടുപുഴ: കേന്ദ്രത്തിന്റെ ഇന്ധന കൊള്ളയ്‌ക്കെതിരെ ജില്ലയിൽ ഇന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.
ജില്ലയിൽ പഞ്ചായത്ത് വാർഡുകളിലും മുൻസിപ്പൽ വാർഡുകളിലുമായി പതിനായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തും. എൽഡിഎഫ് നേതാക്കളായ കെ കെ ശിവരാമൻ, കെ കെ ജയചന്ദ്രൻ എന്നിവർ തൊടുപുഴ മുൻസിപ്പാലിറ്റിയിലും ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, എം കെ ജോസഫ്, ജോർജ് അഗസ്റ്റ്യൻ, ജോണി ചെരുപറമ്പിൽ, എം എം സുലൈമാൻ, പി കെ ജയൻപിള്ള, പി കെ വിനോദ്, സോമനാഥൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.