ഇടുക്കി: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ മാദ്ധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ലന്നും യോഗത്തിന്റെ സൈബർ സേന സജീവമായ ഇടപെടൽ നടത്തി യോഗം പരിപാടികൾക്ക് പ്രചരണം കൊടുക്കണമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു .ജില്ലയിലെ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമാർ , വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ , ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവരുടെ കോൺഫറൻസ് ഗൂഗിൾ മാറ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജനറൽ സെക്രട്ടറി. യോഗത്തിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ സ്വാഗതം പറഞ്ഞു. തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് , അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ: പ്രതീക്ഷ പ്രഭ , രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ് ഇടുക്കി യൂണിയൻ സെക്രട്ടി സുരേഷ് കൊട്ടയ്ക്കകത്ത് , നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് , മലനാട്ട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ , പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി.ബിനു എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.മലനാട് യൂണിയൻ പ്രസിഡന്റ് ബിജു ബാധവൻ നന്ദി പറഞ്ഞു.