കരിമണ്ണൂർ: യൂത്ത് കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി .ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് യു സംസ്ഥാന സെക്രട്ടറിയുമായ മാത്യു കെ ജോണും കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി തോമസ് കുന്നും പുറത്തും ചേർന്ന് പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി .കെ നാസർ, പഞ്ചായത്ത് മെമ്പർ ബിബിൻ അഗസ്റ്റിൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എം .ഹാജറ, സുബൈർ സി. എം ,ആൽബർട്ട് ജോസ്, അഖിൽ അലക്‌സ് തുടങ്ങിയവർ നേതൃത്വം നൽകി