ഉടുമ്പന്നൂർ: യുവാവിനെ വീട് കയറി അക്രമിച്ചതായി പരാതി. ഉടുമ്പന്നൂർ പള്ളത്ത് വീട്ടിൽ ജോർജിനാണ് മർദനമേറ്റത്. അക്രമത്തിൽ ജോർജിന് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി കരിമണ്ണൂർ പൊലീസ് അറിയിച്ചു. അതേസമയം അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രഡിഡന്റ് മനോജ് തോമ്പ്രയിൽ അറിയിച്ചു.