തൊടുപുഴ: യു.ഡി.എഫ് സർക്കാർ ഉത്തരവാക്കിയ പെൻഷൻകാരുടെ ചികിത്സാ പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഇടതു സർക്കാരിന്റെ നടപടിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പലവിധ രോഗങ്ങളാൽ ക്ലേശങ്ങൾ അനുഭവിക്കുന്ന പെൻഷൻകാർക്ക് ഏറെ സഹായകമായ ചികിത്സാ പദ്ധതി നടപ്പാക്കുന്നതിന് സത്വര നടപടികൾ കൈക്കൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ, വി.എ. ജോസഫ്, സി.ഇ. മൈതീൻഹാജി, അൽഫോൻസ ജോസഫ്,
ജി. രാജരത്തിനം, കെ.എസ്. ഹസൻകുട്ടി, എം.സി. അർജുനൻ, ഐവാൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.