തൊടുപുഴ: നവംബർ 26 മുതൽ തുടരുന്ന ഡൽഹി ചലോ കർഷക സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിലെ സമരപ്പന്തലിൽ ധർണ നടന്നു. ഐക്യദാർഢ്യസമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിബി സി. മാത്യു, ജെയിംസ് കോലാനി, എൻ. വിനോദ്കുമാർ, പി.പി. എബ്രാഹം, എം.എൻ. അനിൽ, സെബാസ്റ്റ്യൻ എബ്രാഹം, മാത്യു ജേക്കബ് എന്നിവർ സംസാരിച്ചു.