മുട്ടം: പാലിയേറ്റീവ് വിഭാഗത്തിന് സമ്പൂർണ്ണമായി ഒന്നാം ഡോസ് വാക്സിനേഷൻ നൽകിയ പഞ്ചായത്തിന്റെ ഗ്രേഡിലേക്ക് മുട്ടം പഞ്ചായത്തും. കിടപ്പിലായ രോഗികള്‍ക്ക് വീടുകളിൽ എത്തിയും പുറത്തിറങ്ങാന്‍ കഴിയുന്ന രോഗികള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് പഞ്ചായത്ത്‌ സമ്പൂർണ്ണ വാക്‌സിന്‍ യജ്ഞം പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്തിന്റേയും ആരോഗ്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സഹകരണത്തിലാണ് ഈ നേട്ടം കൈവരിച്ചത്.രണ്ടും മൂന്നും സംഘമായി തിരിഞ്ഞാണ് പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കിയത്.13 വാർഡുകളിലായി 263 പാലിയേറ്റീവ് അംഗങ്ങളുണ്ട്.83 ആളുകൾക്ക് വീടുകളിൽ നേരിട്ട് പോയിയാണ് വാക്സിനേഷൻ നൽകിയത്.ഡോക്ടർ,നഴ്സ്, ആശാ വർക്കർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ഓരോ സംഘവും പ്രവർത്തിച്ചത്. വാക്സിൻ സ്വീകരിച്ചാൻ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുള്ളവർ മാത്രമാണ് പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.പഞ്ചായത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ള 95 ശതമാനം ആളുകൾക്കും വാക്സിനേഷൻ നൽകി. അനാരോഗ്യം ഉള്ളവരും കൊവിഡ് ബാധിച്ചവരുമാണ് ഇനി വാക്സിൻ എടുക്കാണുള്ളത്. ജില്ലയിൽ കഴിഞ്ഞ ജൂൺ 6 നാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മുട്ടം പഞ്ചായത്തിൽ 12 ന് ആരംഭിച്ച് 19 ന് പൂർത്തീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മുട്ടം പഞ്ചായത്തിലാകമാനം പാലിയേറ്റീവ് പ്രവർത്തനങ്ങൾ 3 ജീവനക്കാരാണ് ഏകോപിപ്പിക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ള ഭിന്നശേഷി പാലിയേറ്റിവ് വിഭാഗം, കൊവിഡ് വാക്സിനേഷൻ താൽപര്യമുള്ള എല്ലാ ഗുണഭോക്താക്കളുടെയും ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ പ്രത്യേക വിഭാഗ വാക്സിനേഷൻ പദ്ധതിയിലും കൊവിഡ് ഭവന വാക്സിനേഷൻ പദ്ധതിയിലും ഉൾപ്പെടുത്തി ജൂൺ 19 ന് പൂർത്തിയായിണ.

മെഡിക്കൽ ഓഫിസർ ഡോ:കെ സി ചാക്കോ മറ്റ് ആരോഗ്യ പ്രവർത്തകർ, പാലിയേറ്റിവ് ജീവനക്കാർ, ആശ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്

ഷൈജ ജോമോൻ,

പ്രസിഡന്റ്, മുട്ടം പഞ്ചായത്ത്‌