വെള്ളിയാമറ്റം: വില്ലേജിലെ വിവിധ സബ്ഡിവിഷനിൽ ഉൾപ്പെട്ട ഭൂമിക്ക് അന്യായ നിരക്കിൽ ഏർപ്പെടുത്തിയ താരിഫ് വില പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.വെള്ളിയാമറ്റം മണ്ഡലം നേതൃ യോഗം പൂച്ചപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയും കാർഷികമേഖലയും ഉൾപ്പെട്ട മലയോര മേഖലയിൽ പോലും മറ്റു വില്ലേജുകളെ അപേക്ഷിച്ച് ഭൂമിക്ക് അധിക താരിഫ് വിലയാണ് അധികൃതർ ചുമത്തിയിരിക്കുന്നത്. ഇതുമൂലം ക്രയവിക്രയങ്ങൾ നടത്തമ്പോൾ അധിക മുദ്രപത്ര വിലയും ഫീസും രജിസ്‌ട്രേഷന് വേണ്ടി ചെലവഴിക്കപ്പെടുന്നു. അടിയന്തരമായി ഈ ന്യൂനത പരിഹരിക്കാൻ വേണ്ട നടപടികൾ റവന്യൂ അധികൃതർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസി വേളാഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി,സജി മൈലാടി,ജോമി കുന്നപ്പള്ളി, ഷിജു പൊന്നാമറ്റം, ശ്രീജിത്ത് ഒളിയറയ്ക്കൽ, തങ്കച്ചൻ കുരിശുംമൂട്ടിൽ, വിഷ്ണു എൻഎസ്, ഡൊമിനിക് സേവ്യർ, ബിമൽ എൻഎസ്, ജോയിച്ചൻ പ്ലാക്കാട്ട് ജിൻസ് കിഴക്കേകര എന്നിർ പ്രസംഗിച്ചു.