inaguration

ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി സമൃദ്ധി ഒരുക്കുന്നതിനായി ഹരിത രശ്മി പദ്ധതിയുടെ ഭാഗമായ കർഷകരെ ഉൾപ്പെടുത്തി നിറവല്ലം എന്ന പച്ചക്കറി പ്രോത്സാഹന പരിപാടിക്ക് തുടക്കമായി. കർഷകർക്ക് നൽകുന്ന വിത്തുകളുടെയും തൈകളുടേയും ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്‌ കോടാലിപ്പാറ മാതൃക കൃഷിത്തോട്ടത്തിൽ തൈ നട്ടു നിർവഹിച്ചു. കട്ടപ്പനബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി.ഒ നന്ദിനി കെ. പി മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാർ പഞ്ചായത്ത് മെമ്പർമാരായറോയി പി.വി, സുഷമ ശശി, ഊരുമൂപ്പൻ രവി റ്റി.സി എന്നിവർ ആശംസ അർപ്പിച്ചു. സിഎംഡി അസി. പ്രൊഫസർജ്യോതിരാജ് ബിജി പദ്ധതി വിശദീകരിച്ചു. കട്ടപ്പന റ്റി.ഇ.ഒ സുനീഷ് പി.വൈ സ്വാഗതവും ഹരിതരശ്മി കർഷകസംഘം സെക്രട്ടറി കൃഷ്ണൻകുട്ടി ഇ.വി നന്ദിയും പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതിയിലൂടെ വെണ്ട, പയർ, പച്ചമുളക,് തക്കാളി, പടവലം, വെള്ളരി, വഴുതന, മത്തൻ, ചീര തുടങ്ങിയവയുടെ പച്ചക്കറിത്തൈകളും വിത്തുകളും ആണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കർഷകർക്ക് വിതരണം ചെയ്യും. ജില്ലയിൽ കാഞ്ചിയാർ, ഉപ്പുതറ, ഇടുക്കി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, അറക്കുളം, അടിമാലി, മറയൂർ, കാന്തല്ലൂർ എന്നിവടങ്ങളിലെ ആയിരം ഗുണഭോക്താക്കളാണ് ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.