roshy

ചെറുതോണി: അദ്ധ്യയനം തുടങ്ങി ഒരു മാസമായിട്ടും പഠനത്തിന് കുട്ടികൾക്ക് മെബൈൽ ഫോണോ ടെലിവിഷനോ ഇല്ലാത്ത പിന്നാക്ക മേഖലകളിൽ തിരഞ്ഞെടുത്ത അമ്പതോളം കുട്ടികൾക്ക് ജില്ലാ പൊലീസ് സഹകരണ സംഘം മൊബൈൽ ഫോണുകൾ നൽകി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അപകടത്തിൽ മരിച്ച ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബിനേഷിന് പൊലീസ് സൊസൈറ്റി ഏർപ്പെടുത്തിയ സൗജന്യ അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ബന്ധുകൾക്ക് കൈമാറി. സംഘം വൈസ് പ്രസിഡന്റ് കെ.എസ്. ഔസേഫ്, ഉടുമ്പഞ്ചോല സി.ഐ എ. ഷൈൻകുമാർ, ഭരണ സമിതിയംഗങ്ങളായ പി.കെ. ബൈജു, ഇ.ജി. മനോജ് കുമാർ, ടി.എം. ബിനോയി, സനൽ ചക്രപാണി, ഏഞ്ചൽ വി. ഏലിയാസ്, കെ.ആർ. ഷിജിമോൾ, ടി.പി. രാജൻ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിച്ച എസ്.ഐ അലി അക്ബറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.