തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ ഗുരുകാരുണ്യം ഏകോപനസമിതിയുടെ നേതൃത്വത്തിൽ യൂണിയനിലെ 46 ശാഖകളിൽ നിന്നെത്തിയ 300 ഗുണഭോക്താക്കൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന വിതരണയോഗം കലൂർക്കാട് ശാഖാ പ്രസിഡന്റ് വിജയന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കലൂർ ശാഖാ പ്രസിഡന്റ് മനോജ് സ്വാഗതവും വെങ്ങല്ലൂർ ശാഖാ പ്രസിഡന്റ് അശോക് കുമാർ നന്ദിയും പറഞ്ഞു. യോഗത്തിൽ തൊടുപുഴ യൂണിയൻ ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ശാഖകളിൽ നിന്ന് ഭരണ സമിതി അംഗങ്ങളും മറ്റ് ഗുണഭോക്താക്കളും എത്തിച്ചേർന്നു. ചെറായിക്കൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.