surendran-janu

ക​ണ്ണൂ​ർ: എൻ​.ഡി​.എ​യി​ൽ ചേ​രാ​ൻ ആദിവാസി നേതാവ് സി.​കെ. ജാ​നു 10 കോ​ടി രൂ​പ​ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും, ബി​.ജെ​.പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. സു​രേ​ന്ദ്ര​ൻ ​ പത്ത് ല​ക്ഷം രൂ​പ നൽകിയെന്നും വെ​ളി​പ്പെ​ടു​ത്തുന്ന ശ​ബ്ദ​രേ​ഖ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ.ആ​​ർ.പി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് പു​റ​ത്തു​വി​ട്ടു. 10 കോ​ടിയും പാ​ർ​ട്ടി​ക്ക്‌ അ​ഞ്ച്‌ നി​യ​മ​സ​ഭാ സീ​റ്റും കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​വു​മാ​ണ്‌ ജാ​നു ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പ്ര​സീ​ത പ​റ​ഞ്ഞു.

കോ​ട്ട​യ​ത്ത്‌ ന​ട​ന്ന ച​ർ​ച്ച​യി​ൽ സി.​കെ. ജാ​നു​വി​ന്റെ ആ​വ​ശ്യം കെ.​സു​രേ​ന്ദ്ര​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ്‌ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു പ​റ​ഞ്ഞ്‌ 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചാ​ണ് ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യ​ത്. പ​ണം കി​ട്ടി​യ​തോ​ടെ​യാ​ണ് അ​മി​ത് ഷായുടെ പ​രി​പാ​ടി​ക്ക് ജാ​നു എ​ത്തി​യ​ത്. സു​രേ​ന്ദ്ര​ൻ ജാ​നു​വി​ന് പ​ണം കൊ​ടു​ത്ത​ത് തിരഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന​ല്ല. വ്യ​ക്തി​പ​ര​മാ​യാ​ണ്. ത​ല​ പോ​യാ​ലും താ​മ​ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ ജാ​നു പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് വാ​ക്കുമാ​റ്റി​യ​ത്. ബ​ത്തേ​രി​യി​ൽ മാ​ത്രം ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ തി​ര​ഞ്ഞെ​ടു​പ്പി​നെ​ന്നു പ​റ​ഞ്ഞ് ഒ​ഴു​ക്കി​. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​കെ കി​ട്ടി​യ​ത് ഒ​രു ല​ക്ഷം രൂ​പ​യാ​ണെ​ന്നും പ്ര​സീത പറഞ്ഞു.

കണ്ണൂർ ബി.ജെ.പിയിലും

പോര് മുറുകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരി മണ്ഡലം സ്ഥാനാർത്ഥി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളലും തിരഞ്ഞെടുപ്പ്‌ ഫണ്ടിനെച്ചൊല്ലിയുള്ള തർക്കവും കണ്ണൂർ ജില്ലയിൽ പുതിയ വിവാദത്തിന് വഴിതുറന്നു.

വോട്ട്‌ കുറഞ്ഞതിന്റെ പഴിയും നാമനിർദേശ ത്രിക തള്ളപ്പെട്ടതുമെല്ലാം ജില്ലാ പ്രസിഡന്റിന്റെ തലയിലിട്ട്‌ പുകച്ച്‌ ചാടിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പത്രിക തള്ളാനിടയാക്കിയത്‌ ജില്ലാ പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്ന നിലപാടിലാണ്‌ എതിർപക്ഷം. നാമനിർദേശപത്രിക പരിശോധിച്ച്‌ ഉറപ്പിക്കാൻ പ്രസിഡന്റ്‌ തയാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

ജാനുവിന്റെ പ്രചാരണത്തിന്
കുഴൽപ്പണമെന്ന്

സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന് ഉപയോഗിച്ചത്​ കുഴൽപ്പണമായിരു​ന്നുവെന്ന്​ സംശയിക്കുന്നതായി പ്രസീത ആരോപിച്ചു. ആദിവാസി, ദളിത്, ക്രൈസ്തവ വോട്ട്​ തനിക്ക്​ അനൂകൂലമാകുമെന്നാണ്​ ജാനു എൻ.ഡി.എ നേതാക്കളോട് പറഞ്ഞത്​. എന്നാൽ കഴിഞ്ഞ തവണത്തെ​ അ​പേക്ഷിച്ച്​ ഇക്കുറി മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക്​ വോട്ടു കുറഞ്ഞു.​ തി​രഞ്ഞെടുപ്പിൽ വോട്ടു നേടുന്നതിനെക്കാർ സാമ്പത്തിക നേട്ടമായിരുന്നു ജാനു ലക്ഷ്യമിട്ടതെന്നും പ്രസീത ആരോപിച്ചു.