mathew

തലശേരി: തലശേരി അതിരൂപതയിലെ മുതിർന്ന വൈദികരിൽ ഒരാളായ ഫാ. മാത്യു തെക്കേക്കുളം (73) നിര്യാതനായി. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. കോതമംഗലം രൂപതയിലെ ഉടുമ്പന്നൂർ ഇടവകയിൽ തെക്കേക്കുളം ദേവസ്യ - ത്രേസ്യ ദമ്പതികളുടെ മകനാണ്. ചുങ്കക്കുന്ന് ഗവ. എൽ.പി സ്‌കൂൾ, മഞ്ഞളാംപുറം യു.പി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. 1974ൽ ചുങ്കക്കുന്ന് പള്ളിയിൽ വച്ച് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കക്കാടം പൊയിൽ, കൊളക്കാട്, കടുമേനി, അരീക്കമല, ബൽത്തങ്ങാടി, ഉരുപ്പുംകുറ്റി, നെടുവാലൂർ, പെരിങ്ങരി, ചെങ്ങോം, ആനപ്പന്തി, ഉമ്മറപ്പൊയിൽ തുടങ്ങിയ ഇടവകളിൽ വികാരിയായി സേവനം ചെയ്തു. മൃതദേഹം മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദൈവാലയത്തിൽ സംസ്‌കരിച്ചു.