കണ്ണൂർ: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെയും പകർച്ചവ്യാധി പ്രതിരോധത്തിന്റെയും മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നഗര പ്രദേശങ്ങൾ ശുചീകരിക്കുന്നതിന് കണ്ണൂർ കോർപ്പറേഷൻ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരണം നടത്തിയത്.
മെഗാ ക്ലീനിംഗ് പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ഗാന്ധി സർക്കിളിൽ മേയർ അഡ്വ. ടി.ഒ മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ശബീന, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കെ.പി അബ്ദുൽ റസാഖ്, വി.കെ ശ്രീലത, മിനി അനിൽ കുമാർ, സൂപ്പർ വൈസർ ഇൻചാർജ് മനോജ് കുമാർ, ജിതേഷ് ഖാൻ, ഹംസ എന്നിവർ സംബന്ധിച്ചു.
താണ ജംഗ്ഷനിൽ നടന്ന മെഗാ ക്ലീനിംഗ് പരിപാടിക്ക് ഡെപ്യൂട്ടി മേയർ കെ. ശബീന നേതൃത്വം നൽകി. പ്രകാശൻ പയ്യനാടൻ, എൻ. ഉഷ, കെ.എം സരസ, ഹെൽത്ത് ഇൻസ്‌പെക്ടർ പത്മരാജൻ തുടങ്ങിയവർ സംബന്ധിച്ചു. മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ പി.വി ജയസൂര്യൻ, കെ.സുരേഷ്, ചിത്തിര ശശിധരൻ, കെ.പി അനിത എന്നിവരും പ്ലാസാ ജംഗ്ഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ സിയാദ് തങ്ങൾ, കെ.പി രജനി, അഷ്റഫ് ചിറ്റുള്ളി, കെ.എൻ മിനി, കെ.വി അനിത എന്നിവരും നേതൃത്വം നൽകി.

തേക്കിൽ പിടിയിൽ പി.കെ സാജേഷ് കുമാർ, വി. ബാലകൃഷ്ണൻ, എസ്.ഷഹീദ, സി.എച്ച് ആസിമ, സി.എം പത്മജ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത് എന്നിവരും, എ.കെ.ജി ജംഗ്ഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. പി. ഇന്ദിര, കൂക്കിരി രാജേഷ്, വി.കെ ഷൈജു, എ. കുഞ്ഞമ്പു, ബീബി, സി. സുനിഷ, ഷൈൻ പി. ജോസ് എന്നിവരും, ചേനോളി ജംഗ്ഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന മൊയ്തീൻ, ബി.പി അഫ്സില, അഡ്വ. പി.കെ അൻവർ, എം. ശകുന്തള, പനയൻ ഉഷ എന്നിവരും, പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എം.പി രാജേഷ്, പി.പി വത്സലൻ എന്നിവരും യോഗശാല റോഡിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കെ. നിർമല എന്നിവരും നേതൃത്വം നൽകി.