ഇരിട്ടി: റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി. ഷാബുവും സംഘവും കലാങ്കി മേഖലയിൽ നടത്തിയ പരിശോധനയിൽ വാഹനത്തിൽ സൂക്ഷിച്ച 17. 280ലിറ്റർ കർണാടക മദ്യം പിടിക്കൂടി. ഇതുമായി ബന്ധപ്പെട്ട് വട്ട്യംതോട് സ്വദേശി കൊച്ചിലാട്ട് ബിനു ജോസഫിനെതിരെ കേസെടുത്തു. ഇയാൾ മദ്യം കൊണ്ടുവരുവാനായി ഉപയോഗിച്ച കെ.എൽ 13 എ.എൽ 9823 ഐറിസ് ഓട്ടോവും കസ്റ്റഡിയിൽ എടുത്തു. ഓടിപ്പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം നടന്നുവരുന്നു.
മറ്റൊരു സംഭവത്തിൽ ഇരിട്ടി എക്‌സൈസ് റെയിഞ്ച് സംഘം മലയോര മേഖലയിലെ കോളിത്തട്ട്, ആനക്കുഴി , രണ്ടാംകൈമല ഭാഗത്ത് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ ഭാഗത്തെ തോട്ടിൻ കരയിൽ പൊതു സ്ഥലത്ത് സൂക്ഷിച്ച് വച്ച നിലയിൽ 200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.