ll

എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും

എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും

എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത

ഗുഹയിലൂടെ ഒളിച്ചോടും ​

കോട്ടയിന്നു കോട്ടയല്ല പുരാവസ്തു

അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു

ഇതാ ഒരു പരസ്യം

'ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ

നിയമപ്രകാരം ശിക്ഷിക്കും' ( കണ്ണൂർ കോട്ട- കടമ്മനിട്ട)


അഴിമതിയുടെ പുതിയ കോട്ടവാതിലുകൾ തുറക്കുന്നത് ഒരു പക്ഷേ കണ്ണൂർ കോട്ട എന്ന കവിത എഴുതുമ്പോൾ കണ്ണൂരുകാരനല്ലാത്ത കടമ്മനിട്ട മുൻകൂട്ടി കണ്ടിരിക്കാം. ഈ പുരാവസ്തുവിന് കോട്ടം വരുത്തുന്നവരെ നിയമപ്രകാരം ശിക്ഷിക്കുമെന്ന കോട്ടവാതിലിലെ പരസ്യം അഴിമതിക്കാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. എന്നാൽ ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതു പോലെയാണ് കണ്ണൂർ കോട്ടയിലെ മോടിപിടിപ്പിക്കൽ. കോട്ടയിൽ ദീപങ്ങൾ കൊളുത്തിവച്ചെങ്കിലും അവയിലൊക്കെ അഴിമതിയുടെ പടുതിരികളാണ് കത്തിയതെന്നാണ് കഴിഞ്ഞ ദിവസത്തെ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നത്.

കണ്ണൂർകോട്ട ചരിത്ര പ്രസിദ്ധമാണ്. സായ്പുണ്ടാക്കിയ കോട്ട സംരക്ഷിക്കേണ്ട ചുമതല നമ്മുടെ സർക്കാരുകൾക്കാണ്. കോട്ടകളിൽ സഞ്ചാരികളെ ആകർഷിക്കാനും മറ്റും നടത്തുന്ന ചെപ്പടിവിദ്യകൾ പലപ്പോഴും കടലിൽ കല്ലിടുന്ന പോലെയാണ് . ഇവിടെ എന്തൊക്കെ ടൂറിസം ബഹളമായിരുന്നു നടന്നത്. സായ്പുണ്ടാക്കിയ കോട്ട കാണാൻ സായ്പിന്റെ നാട്ടിൽ നിന്നു തന്നെ സഞ്ചാരികളെ എത്തിക്കുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.കണ്ണൂരിന് കേട്ടുകേൾവി ഇല്ലാത്ത ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നു കൂടി കേട്ടതോടെ എല്ലാവരും വെളിച്ചത്തിനായി കാത്തുനിന്നു.

ക​ണ്ണൂ​ർ കോ​ട്ട​യി​ൽ തു​ട​ങ്ങി​യ ലൈ​റ്റ്​ ആ​ൻ​ഡ്​ സൗ​ണ്ട്​ ഷോ ​പ​ദ്ധ​തി​യി​ലൂ​ടെ പാ​ഴാ​യ​ത്​ ടൂ​റി​സം വ​കു​പ്പി​ന്റെ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ. പാ​ഴ്​​ചെ​ല​വി​ന്​ പു​റ​മെ പ​ദ്ധ​തി​യി​ലൂ​ടെ വ​ൻ​ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നെ​ന്ന സൂ​ച​ന​യാ​ണ്​ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ബി.​ ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യ എ.​പി. അ​ബ്​​ദു​ള്ള​ക്കു​ട്ടി​യു​ടെ ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ലെ​ത്തി വി​ജി​ല​ൻ​സ്​ ​സം​ഘം മൊ​ഴി​യെ​ടു​ത്ത​ത്​. അന്നത്തെ എം. എൽ. എ കൂടിയായ അബ്ദുള്ളക്കുട്ടി കിട്ടിയ അവസരം പാഴാക്കിയതുമില്ല. ആദ്യം സി.പി.എം, പിന്നെ കോൺഗ്രസ്, ഇപ്പോൾ ബി.ജെ.പി...... വ്യത്യസ്ത നിറങ്ങളിൽ വിരാജിച്ച രാഷ്ട്രീയക്കാരന് കിട്ടിയ അവസരം!. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ടൂറിസം മന്ത്രിയെയും മറ്റും ലക്ഷ്യമിടാനാണ് അബ്ദുള്ളക്കുട്ടിയുടെ അടവുകൾ.

വി​ജി​ല​ൻ​സ്​ ക​ണ്ണൂ​ർ യൂ​ണി​റ്റ്​ ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേത്തിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ സം​ഘ​മാ​ണ്​ മൊ​ഴി​യെ​ടു​ത്ത​ത്​. പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി നടന്നി​ട്ടു​ണ്ടെ​ന്ന്​ അ​ബ്​​ദു​ള്ള​ക്കു​ട്ടി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാറിനെയും ചോദ്യം ചെയ്യണമെന്നതാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. എന്നാൽ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് അനിൽകുമാറും വ്യക്തമാക്കി.
ഉ​മ്മ​ൻചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കാ​ല​ത്താ​ണ്​ കണ്ണൂ​ർ കോ​ട്ട​യി​ൽ ലൈ​റ്റ്​ ആ​ൻ​ഡ്​ സൗ​ണ്ട്​ ഷോ ​ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന്​ കണ്ണൂർ മ​ണ്ഡ​ലം എം.​എ​ൽ.​എ എ.​പി. അ​ബ്​​ദു​ള്ള​കു​ട്ടി​യാ​യി​രു​ന്നു. കൂ​ടു​ത​ൽ വിനോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. പ്ര​ത്യേ​ക മ​ൾ​ട്ടി​മീ​ഡി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ലേ​സ​ർ ലൈ​റ്റ്​ ഉപയോ​ഗി​ച്ച്​ ക​ണ്ണൂ​ർ കോ​ട്ട​യു​ടെ ച​രി​ത്ര​ത്തി​ന്​ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ക എന്ന​താ​യി​രു​ന്നു ഷോ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​ത്.
ക​ണ്ണൂ​ർ കോ​ട്ട​യു​ടെ ച​രി​ത്രം, അ​റ​ക്ക​ൽ - ​ചി​റ​ക്ക​ൽ രാ​ജ​വം​ശം എ​ന്നി​വ ഷോയി​ലൂ​ടെ കാ​ഴ്​​ച​ക്കാ​ർ​ക്ക്​ വി​വ​രി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. സി​നി​മാതാ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, കാ​വ്യ മാ​ധ​വ​ൻ എ​ന്നി​വ​രു​ടെ ശ​ബ്​​ദ​ത്തി​ൽ ച​രി​ത്ര വി​രണ​വും ഇ​തി​ന്റെ ഭാ​ഗ​മാ​യി റെ​​ക്കോ​ഡ്​ ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു.
3.8 കോ​ടി രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി​ക്കാ​യി ബഡ്​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച​ത്. ഇ​തി​ൽ ഏ​ക​ദേ​ശം ര​ണ്ടു​ കോ​ടി​ക്ക​ടു​ത്ത്​ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​ത്. 2016 ഫെ​ബ്രു​വ​രി 19ന്​ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യാ​യി​രു​ന്നു ഷോ​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ബം​ഗ​ളൂ​രു ഡി​പ്പോ​ളി​നാ​യി​രു​ന്നു നി​ർ​മാ​ണ കരാ​ർ. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​നാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ മേൽനോ​ട്ട ചു​മ​ത​ല.
ഉ​ദ്​​ഘാ​ട​ന​ ദിവസം മാ​ത്ര​മായിരുന്നു ആദ്യത്തെയും അവസാനത്തെയും ഷോ. മുടക്കിയതോ കോടികൾ! കോട്ട കാണാനെത്തുന്നവരെ പിന്നീട് സ്വാഗതം ചെയ്തത് ശബ്ദവും വെളിച്ചവുമായിരുന്നില്ല അഴിമതിയുടെ ഇരുട്ടായിരുന്നു. പി​ന്നീ​ട്​ ഒ​രി​ക്ക​ൽ​പ്പോ​ലും ഷോ ​ന​ട​ന്നി​ല്ല. വെ​റും ക​ട​ലാ​സ്​ പദ്ധ​തി​യാ​യ ഇതിലൂ​ടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന്​ ആ​ദ്യ​മേ ആ​രോ​പ​ണം ശക്ത​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്​ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ജി​ല​ൻ​സ്​ കേ​സെ​ടു​ത്തത്​. 150 പേ​ര്‍ക്ക് ഇ​രു​ന്ന് കാ​ണാ​വു​ന്ന രീ​തി​യി​ല്‍ ഗാ​ല​റി​യും ഒരുക്കി​യി​രു​ന്നു. ഇ​തെ​ല്ലാം ഇ​പ്പോ​ൾ കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തി​നാ​യി സ്ഥാപി​ച്ച ജ​ന​റേ​റ്റ​റു​ക​ളും ലൈ​റ്റു​ക​ളും ബാ​റ്റ​റി​യു​മെ​ല്ലാം ന​ശി​ച്ചു. എ​ല്ലാ ദിവ​സ​വും രാ​ത്രി ഏ​ഴി​ന്​​ ഷോ ​ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റിന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ തി​ടു​ക്ക​ത്തി​ലാ​ണ്​ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ന്ന്​ ഇ​തി​നാ​യു​ള്ള ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

വിജിലൻസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരട്ടെ എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. പൊതുജനം ആവശ്യപ്പെടുന്നതും അതുതന്നെ. ആരാണ് ഈ തട്ടിക്കൂട്ട് കമ്പനിക്ക് കരാർ നൽകി കണ്ണൂരുകാരെ കബളിപ്പിച്ചത്. അങ്ങനെ വെളിച്ചം കടക്കാത്ത അഴിമതിയുടെ ഗുഹയിലൂടെ ഏത് സുൽത്താനാണ് കടന്നു പോയത്?