മട്ടന്നൂർ: വിവാഹത്തിന് ആളുകളെ പങ്കെടുപ്പിക്കുന്നതിലെ നിയന്ത്രണവും ആഘോഷപരിപാടികളില്ലാത്തതും മൂലം പൂർണപ്രതിസന്ധിയിലായി കണ്ണൂർ ജില്ലയിലെ അമ്പതിനായിരത്തോളം പാചക തൊഴിലാളികൾ. ആദ്യ ലോക്ക്ഡൗണിന് ശേഷം ചെറിയ ഇളവുകൾ ഈ മേഖലയിൽ ലഭിച്ചിരുന്നുവെങ്കിലും രണ്ടാം ലോക്ക്ഡൗൺ ഇവരെ സംബന്ധിച്ചിടത്തോളം പിടിച്ചുനിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
പാചക തൊഴിലാളികളിൽ അധികപേരും വാടകവീട്ടിലാണ് താമസിക്കുന്നത്. വാടക കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇവരെല്ലാം. ആദ്യ ലോക്ക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി അംഗങ്ങൾക്കുള്ള സമാശ്വാസ ധന പദ്ധതിയിൽ പാചകക്കാർക്ക് സഹായം ലഭിച്ചിരുന്നില്ല. സർക്കാർ മേഖലയിലുള്ള പാചകക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴാണ് ഇവരെ അവഗണിക്കുന്നതായിട്ടുള്ള ആക്ഷേപം. കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർക്കുന്നതിനായി ഇടപെട്ടു വരികയാണ്.
പാചക തൊഴിലാളികൾക്ക് അടിയന്തരമായി പത്തായിരം രൂപ അനുവദിക്കണം. പലിശ രഹിത വായ്പ്പയായി അമ്പതിനായിരം രൂപ നൽകണം
എം.സി. വേണു , കേരള കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി