തലശ്ശേരി/മാഹി: പ്രകൃതി സംരക്ഷണ ദിനത്തിൽ തലശ്ശേരി നഗരസഭയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ തലശ്ശേരി യൂണിറ്റും സഹകരിച്ചു കൊണ്ട് വൃക്ഷതൈ നടൽ ജില്ല പ്രസിഡന്റ് കെ. അച്യുതൻ നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് സി.സി.എം മഷൂർ, സെക്രട്ടറി നാസർ മാടോൾ, വർക്കിംഗ് പ്രസിഡന്റ് ഷാജി പൊന്യം കഫെ തുടങ്ങിയവർ സംബന്ധിച്ചു.

എരഞ്ഞോളി പഞ്ചായത്തിൽ അരങ്ങേറ്റുപറമ്പ് വാർഡിൽ സ്‌കൂൾ കുട്ടികൾക്കുള്ള ഫല വൃക്ഷ തൈകളുടെ വിതരണം വാർഡ് മെമ്പർ സുശീൽ ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു. ജവഹർലാൽ മഞ്ചിന്റെ വൃക്ഷ തൈ നടലിൽ വിദ്യാർത്ഥിനികളായ ദക്ഷയ, സന എന്നിവർ വൃക്ഷ തൈ നട്ടു കൊണ്ട് പങ്കാളികളായി. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.പി. സുധീർ ബാബു നേതൃത്വം നൽകി. ആശ്രയ വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പന്തക്കൽ കുന്നുമ്മൽ പാലത്തിന്നടുത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വീടുകൾ തോറും ഫലവൃക്ഷ ഔഷധ സസ്യങ്ങൾ വെച്ചുപിടിപ്പിക്കൽ പരിപാടി മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ (ഗവ: ഫ്രഞ്ച് ഹൈസ്‌കൂൾ മാഹി ) പരിസ്ഥിതി ദിനാചരണം കുട്ടനാട് ജില്ല റിട്ട. വിദ്യാഭ്യാസ ഓഫീസർ ടി.പി സരേഷ് ബാബു ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുനിസിപ്പാലിറ്റിയുമായി സഹകരിച്ചു കൊണ്ട് ധർമ്മടം ലയൺസ് ക്ലബ്ബ്, ബ്രെക്സ, കോടതി വാർഡ് ജാഗ്രതാ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ വീനസ് കോർണർ മുതൽ ക്രിക്കറ്റ് സ്റ്റേഡിയം വരെ ഹൈവേ റോഡിന്റെ ഇരുവശവും ശുചീകരിച്ചു.
തലശ്ശേരി സൗത്ത് സബ് ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി നിർവ്വഹിച്ചു. പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. എസ്.എൻ പുരം ശ്രീ നാരായണ വായനശാല ആൻഡ് ഗ്രന്ഥാലയം പരിസരത്തെ നൂറ് വീടുകളിൽ ഫല വൃക്ഷതൈ നടലും ശുചീകരണവും നടത്തി.
പുന്നോൽ സഹകരണ ബാങ്ക് 150 പുളിമരതൈകൾ മെമ്പർ മാർക്ക് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ.വി.സന്തോഷ് കുമാറും ജീവനക്കാരും പങ്കെടുത്തു. .എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടക്കളത്ത് കരനെൽ കൃഷി വിത്തിടൽ ആരംഭിച്ചു. കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെയും എരഞ്ഞോളി കൃഷിഭവന്റെയും സഹകരണത്തിലാണ് 75 സെന്റ് സ്ഥലത്ത് കരനെൽ കൃഷിയിറക്കിയത്. കേരള കോഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ വിത്തിടൽ കർമ്മം ഉദ്ഘാടനം ചെയ്തു. കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു.
കർഷകസംഘം ജില്ലാതല നടീൽ ഉത്സവം പിണറായി കൺവെൻഷൻ സെന്റർ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു കൊണ്ട് ജില്ലാ സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. മാഹി പള്ളൂർ ആറ്റാകലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു.

മാഹി ഗവ: ഹോസ്പിറ്റലിന്റെ പരിസരം മാഹി സി.എച്ച്. സെന്റർ പ്രവർത്തകർ ശുചീകരിച്ചു. മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസഫ്, ആർ.എം.ഒ. ഡോ: അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.എച്ച്. സെന്റർ വളണ്ടിയർ വിംഗിന്റെ കൺവീനർമാരായ കെ. നംഷീർ , കെ. താഹ. കെ. സഫ്വാൻ. കെ.അഫ്നാസ് , കെ. ഫാജിസ്, കെ, അസ്ലം. കെ ഇർഫാൻ . കെ മർഷിഫ് എന്നിവർ പങ്കെടുത്തു

ഡി.വൈ.എഫ്‌.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ തണൽ മരങ്ങൾ നട്ടു പിടിപ്പിച്ചു. സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി പവിത്രൻ ഉദ്ഘാടനം നിർവഹിച്ചു.