മട്ടന്നൂർ: മട്ടന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷിന്റ നേതൃത്വത്തിൽ പാലോട്ട്പള്ളിക്കടുത്തു വെച്ച് നടത്തിയ വാഹന പരിശോധനയിൽ പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 450 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി . കർണ്ണാടക സ്വദേശി ആയ ഡേവിസ് ( 50) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ,എം .പി ഹാരിസ്, വി.എൻ.സതീഷ്. വി ,കെ.കെ.രാഗിൽ എന്നിവർ പങ്കെടുത്തു.