court
കണ്ണൂരിൽ പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തി​െൻറ രൂപരേഖ.

കണ്ണൂർ: അരനൂറ്റാണ്ടുകാലമായി കണ്ണൂരിലെ അഭിഭാഷകർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് ഭരണാനുമതിയായി. 24.55 കോടി ചിലവിട്ട് സമുച്ചയം നിർമ്മിക്കാനാണ് ഭരണാനുമതിയായത്.ട

1907ലാണ്​ കണ്ണൂരിൽ നിലവിലുള്ള കോടതികൾ സ്​ഥാപിതമായത്​. എന്നാൽ വികസന വഴികളിൽ മറ്റ്​ കോടതികളെ അപേക്ഷിച്ച്​ ഏറെ പിറകിലായിരുന്നു. ജുഡീഷ്യറിയുടെ ആസ്ഥാനമെന്ന നിലയിൽ തലശേരിക്ക് പരിഗണന കിട്ടുമ്പോഴും കണ്ണൂർ അവഗണിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ്​ കാലത്ത്​ അഭിഭാഷകരും നാട്ടുകാരും ​കണ്ണൂർകോടതികളുടെ വികസനത്തിനുവേണ്ടി അഭിഭാഷകർ വിപുലമായ ശിൽപശാല സംഘടിപ്പിച്ച്​ അഭിപ്രായം സ്വരൂപിച്ചിരുന്നു. ഇത്തരം സമ്മർദ്ദത്തി​ന്റെ കൂടി ഫലമാണ്​ ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയത്​.

കഴിഞ്ഞ പിണറായി സർക്കാറിൽ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ..എ.യുടെ ശ്രമവും ഇതിനു പിന്നിലുണ്ട്​. അദ്ദേഹം വഴിയാണ്​ അഭിഭാഷകർ സർക്കാറിൽ സമർദ്ദം ചെലുത്തിയത്​. ഇതിനായി തയാറാക്കിയ പ്ലാനും എസ്​റ്റിമേറ്റും കേരള ഹൈകോടതി അംഗീകരിച്ചു. അതി​െൻറ അടിസ്​ഥാനത്തിലാണ്​ സംസ്​ഥാന സർക്കാർ ഭരണാനുമതി നൽകിയത്​.

ഏഴ് കോടതികൾ,​ 500 അഭിഭാഷകർ

ഏഴുകോടതികളാണ്​ നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്നത്​. അഞ്ഞൂറോളം അഭിഭാഷകരും നൂറിലധികം ജീവനക്കാരും ഇതിലായി പ്രവർത്തിക്കുന്നുണ്ട്​. ആറു നിലകളിലായാണ്​ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നത്​. ഇതോടെ പുതിയ കോടതികളും കണ്ണൂരിലേക്ക്​ വരും.

കോടതി സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂരിന്റെ മുഖച്ഛായ തന്നെ മാറും. അരനനൂറ്റാണ്ട് കാലത്തെ അഭിഭാഷകരുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. കെട്ടിടത്തി​ന്റെ പ്രവൃത്തിഎത്രയും വേഗത്തിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത്​ കെട്ടിട വിഭാഗത്തിന്​ നിർദേശം നൽകി-രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ